-

Review: Onam Ads
Hello! ഓണം വന്നു, കൂടെ ഓണത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. “മിനിസ്ക്രീനിൽ ആദ്യമായി ഓണം ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം” എന്ന വാചകം നിങ്ങളുടെ കുട്ടിക്കാല നൊസ്റ്റാൾജിയയുടെ ഭാഗമാണെങ്കിൽ, ഓണത്തിനിറങ്ങുന്ന ഒരു ലോഡ് പരസ്യങ്ങളും ഓർമ്മയുണ്ടാകും. എല്ലാ ആഘോഷങ്ങളും പോലെ ഓണക്കാലത്തും പരസ്യങ്ങളുണ്ടെങ്കിലും ഓണത്തെക്കുറിച്ചുള്ള പരസ്യങ്ങൾ ഒരുപക്ഷേ, നമ്മുടെ ദേശീയോത്സവത്തിന്റെ മാത്രം പ്രത്യേകതയാവാം. ഓണക്കാല പരസ്യങ്ങൾ: ആള്, ബഹളം, അർമ്മാദം… നടൻ/നടി വന്നു പറയുന്നു – 25 കോടിയുടെ സമ്മാനങ്ങൾ! ഓണത്തെക്കുറിച്ചുള്ള പരസ്യങ്ങൾ: തറവാട്ടിലെ ഓണത്തിന്റെ ഒരു “കിഡ്നി ടച്ചിങ്” ഓണം…
Occha