-

Book Review – M Mukundan, E Santhosh Kumar, Babu Abraham
Hello! Occha-ഒച്ച മറ്റൊരു ഡിസംബറിലേക്ക് കടക്കുന്നു. 2024 ഡിസംബറിലാണ് ഈ ന്യൂസ് ലെറ്ററിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. മലയാള സിനിമയെ യൂട്യൂബിൽ നിരൂപണം ചെയ്യുന്ന അശ്വന്ത് കോക്ക് ഉൾപ്പെടെയുള്ള നിരൂപകരെയും അവരെ മലയാള സിനിമയും മുഖ്യധാര മാധ്യമങ്ങളും കൈകാര്യം ചെയ്യുന്നതും എങ്ങനെയാണെന്നായിരുന്നു ആദ്യ ലക്കം പരിശോധിച്ചത്. നവംബറിൽ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കെല്ലാം തിരക്കായതുകൊണ്ട് ലക്കം മുടങ്ങി. ഇതിനിടെ Occha-ഒച്ച എഡിറ്റർ ലിയോനാൾഡ് ഡെയ്സി മാത്യു എഴുതിയ ഒരു ചെറുകഥ ട്രൂകോപ്പിതിങ്ക് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു. തെറിയുടെ “അതിപ്രസരമുള്ള” ചെറുകഥയ്ക്ക്…
-

Book Review – Tapomayiyude Achan, E Santhosh Kumar
അതിജീവനം ഇ. സന്തോഷ്കുമാർ എഴുതിയ “തപോമയിയുടെ അച്ഛൻ” ഉത്തരേന്ത്യ പശ്ചാത്തലമായ നോവലാണ്. ഡൽഹിയും ബംഗാളും ഈ കഥയിൽ ഇടകലരുന്നു. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേയുള്ളൂ, അതിൽ ഏറ്റവും പ്രധാനപ്പെട്ടയാൾ വാർധക്യത്തിലെത്തിയ ഗോപാൽ ബറുവയാണ്. സന്തോഷ്കുമാറിന്റെ മറ്റൊരു നോവലായ “ജ്ഞാനഭാര”ത്തിലെ വൃദ്ധനായ നായകനെപ്പോലെ, ബറുവയും അവിശ്വസനീയമായ ജീവിതം ജീവിച്ച ഒരാളാണ്. അയാളുടെ മകൻ തപോമയി, ആ ജീവിതത്തിൽ താൽപര്യമുള്ളയാളല്ല. അവിവാഹിതനായ അയാളുടെ ശ്രദ്ധ ഡൽഹി നഗരത്തിൽ എത്തിപ്പെടുന്ന അഭയാർത്ഥികളുടെ സംരക്ഷണമാണ്. ഗോപാൽ ബറുവ എഴുത്തുകാരന്റെ ജീവിതത്തിലേക്ക് എത്തുന്നത് ‘തപോമയിയുടെ അച്ഛനാ’യാണ്. ഗോപാൽ…
-

Book Review – Angel Maryilekku Nooru Divasam, M. Mukundan
പ്രേമം അർജുൻ എന്ന യുവാവ് പ്രണയിക്കുന്ന പെൺകുട്ടിയാണ് നന്ദന അഥവാ ഏയ്ഞ്ചൽ മേരി സ്വിഫ്റ്റ്. മുണ്ടുടുത്തു സൈക്കിളിൽ യാത്രചെയ്യുന്ന ഒരു പാവം ചെറുപ്പക്കാരൻ, അതാണ് ആ നാട്ടുകാർക്കിടയിൽ അർജുൻ. അദ്ദേഹമൊരു സമർത്ഥനായ ആർക്കിടീക്ട് ആണ്. നന്ദന മോഡേൺ വേഷങ്ങൾ മാത്രം ധരിക്കുന്ന, എല്ലാത്തിനോടും പ്രതികരിക്കുന്ന, തെറിവാക്കുകൾ പറയുകയും മദ്യപിക്കുകയും ചെയ്യുന്ന പെൺകുട്ടിയാണ്. നന്ദന എന്ന പേര് ഇഷ്ടമല്ലാത്തതിനാൽ മറ്റുള്ളവർക്കിടയിൽ അവൾ ഏയ്ഞ്ചൽ മേരി സ്വിഫ്റ്റ് ആണ്. രണ്ടു യുഗങ്ങളിൽ ജീവിക്കുന്ന ഒരു യുവാവിന്റെയും യുവതിയുടെയും പ്രണയകഥയിലെ നൂറ്…
-

Book Review – Kambilikandathe Kalbharanikal, Babu Abraham
മലയോരം നിങ്ങൾ ഒരു തവണയേ ഇത് കാണൂ എന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന 1990-കളിലെ സങ്കടപ്പെടുത്തുന്ന ചില മലയാള സിനിമകളെപ്പോലെയാണ് “കമ്പിളികണ്ടത്തെ കൽഭരണികൾ.” ഫ്രാൻസിൽ ഗവേഷകനും അദ്ധ്യാപകനുമായ മലയാളി ബാബു അബ്രഹാമിന്റെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം. കൽഭരണികളിലെ വെള്ളം വീഞ്ഞാക്കുന്ന വിദ്യ ബൈബിളിലാണ്. സമാനമാണ് ഈ അനുഭവകഥയും. ബൈബിളിലെ ആദിയിലെ ലോകംപോലെ കമ്പിളികണ്ടം കാടുവെട്ടിത്തെളിച്ചും കുടിൽകെട്ടിയും ഇടുക്കിയിലെ ക്രിസ്ത്യൻ കുടിയേറ്റക്കാരുണ്ടാക്കിയതാണ്. ആ കാലത്ത് ആർക്കും ഒന്നിനേക്കുറിച്ചും ഒരു രൂപമുണ്ടായിരുന്നില്ല. നീതി അവ്യക്തമായിരുന്നു. വിശ്വാസം മൂടൽമഞ്ഞുപോലെ എല്ലാത്തിനെയും പുതച്ചു. പേജുകൾ…
-

Say Hello to Our New Contributing Editor
ശ്രീലക്ഷ്മിക്ക് സ്വാഗതം! Occha Volume 2, Issue 3, July 2025 പ്രിയ വായനക്കാരെ… സന്തോഷ വാർത്തയുണ്ട്. മാധ്യമപ്രവർത്തക ശ്രീലക്ഷ്മി മനോഹർ Occha-ഒച്ച സംഘത്തിന്റെ ഭാഗമാകുകയാണ്. ഒറിജിനൽ റിപ്പോർട്ടിങ്ങിനോട് പ്രത്യേക സ്നേഹം പുലർത്തുന്ന ശ്രീലക്ഷ്മി, കോൺട്രിബ്യൂട്ടിങ് എഡിറ്റർ ആയാണ് എത്തുന്നത്. കേരള പ്രസ് അക്കാദമി (ഇപ്പോൾ കേരള മീഡിയ അക്കാദമി) പൂർവ്വ വിദ്യാർത്ഥിയായ (2013-14) ശ്രീലക്ഷ്മി, എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തരബിരുദം (2015-2017) പൂർത്തിയാക്കിയിട്ടുണ്ട്. എറണാകുളത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ടുമോറോ എന്ന മാഗസിനിൽ ലൈഫ്സ്റ്റൈൽ…
-

Book Review – Akhil P Dharmajan – Rathri 12nu Sesham
Hello! ഈ ന്യൂസ്-ലെറ്റർ ഒരിടവേളയിലായിരുന്നു. കുറഞ്ഞത് മൂന്ന് സ്റ്റോറികളെങ്കിലും പ്ലാൻ ചെയ്യുകയും മുന്നോട്ടെടുക്കാൻ കഴിയാതെ വരികയും ചെയ്തിടത്താണ് ഞങ്ങൾ ഏതാനും മാസം ഇടിച്ചുനിന്നത്. ഒപ്പം, ‘Occha-ഒച്ച’ എഡിറ്റർ ലിയോനാൾഡ് മാത്യു പുതിയ ജോലിയിൽ പ്രവേശിച്ചു—Congratulations! നിങ്ങൾ ഇവിടെ ആദ്യമാണെങ്കിൽ ഞങ്ങളുടെ മുൻ ലക്കങ്ങൾ മലയാളത്തിലെ യൂട്യൂബ് സിനിമാ നിരൂപകരെക്കുറിച്ചും എസ്. ഹരീഷിന്റെ പട്ടുനൂൽപ്പുഴു എന്ന നോവലിന്റെ നിരൂപണവുമായിരുന്നു. രണ്ട് സ്റ്റോറികളും ഇപ്പോഴും നിങ്ങൾക്ക് വായിക്കാം. ഒരപേക്ഷ കൂടെ: നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ താഴെ ഈ ന്യൂസ്-ലെറ്റർ സബ്സ്ക്രൈബ് ചെയ്യുമോ?…
-

Book Review – S. Hareesh – Pattunool Puzhu
പ്രിയപ്പെട്ട വായനക്കാരെ… ഈ മാസം ഇവിടെ നിന്ന് ഒച്ചയും അനക്കവും ഇല്ല. കാരണം, ഞങ്ങൾ ഒരാളുടെ പ്രൊഫൈൽ എഴുതുകയാണ്. അതിനിയും പൂർത്തിയായിട്ടില്ല. നീണ്ടകഥകളുടെ ഒരു പ്രധാന പ്രശ്നമതാണ്. നിങ്ങൾ തയാറാണെങ്കിലും സാങ്കേതികമായ കാരണങ്ങൾകൊണ്ട് സ്റ്റോറി പൂർത്തിയാകാതെ വരും. എന്തായാലും നിങ്ങളെ വെറുംകൈയ്യോടെ വിടാൻ ഞങ്ങൾ ഒരുക്കമല്ല. ഈ തിരക്കിനിടയിലും എസ്. ഹരീഷിന്റെ ഡി.സി ബുക്സ് പുറത്തിറക്കിയ “പട്ടുനൂൽപ്പുഴു” വായിച്ചു. നോവലിന്റെ ഹ്രസ്വമായ നിരൂപണം താഴെ. വിട, അടുത്തലക്കത്തിൽ കാണാം എന്ന പ്രതീക്ഷയോടെ. നിരൂപണം താഴെ തുടങ്ങുന്നു. ഇഷ്ടപ്പെട്ടാൽ…
-
Occha-ഒച്ച
Make some noise! Hello! ‘Occha-ഒച്ച’യുടെ ആദ്യ ലക്കത്തിലേക്ക് സ്വാഗതം. നിങ്ങള്‍ Occha-ഒച്ച സബ്‍സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ ദാ ഇവിടെ നിന്ന് ചെയ്യൂ. Occha-ഒച്ച ഒരു ന്യൂസ് ലെറ്ററാണ്. മാസത്തിൽ ഒന്ന് എന്നാണ് കണക്ക്. ലക്ഷ്യം ഒന്നേയുള്ളൂ: നിങ്ങളുടെ ഇൻബോക്സിൽ ഒരു ന്യൂസ് സ്റ്റോറി. എവിടെ നിന്നെങ്കിലും പകര്‍ത്തിയെഴുതിയതല്ല; ആധികാരികമായ, ആഴത്തിലുള്ള, കൃത്യമായ സോഴ്സുകളെ ആശ്രയിച്ചുള്ള ഉള്ളടക്കമാണ് ഞങ്ങള്‍ നൽകാന്‍ ആഗ്രഹിക്കുന്നത്. ഈ ന്യൂസ് ലെറ്റര്‍ സൗജന്യമാണ്. ഇതിന്‍റെ ഉള്ളടക്കം പൂര്‍ണ്ണമായും സ്വതന്ത്രവുമാണ്. അധികം വൈകാതെ ഇത്…
