About

Hello!

Occha-ഒച്ച ഒരു ന്യൂസ് ലെറ്ററാണ്. മാസത്തിൽ ഒന്ന് എന്നാണ് കണക്ക്. ലക്ഷ്യം ഒന്നേയുള്ളൂ: നിങ്ങളുടെ ഇൻബോക്സിൽ ഒരു ന്യൂസ് സ്റ്റോറി. എവിടെ നിന്നെങ്കിലും പകര്‍ത്തിയെഴുതിയതല്ല; ആധികാരികമായ, ആഴത്തിലുള്ള, കൃത്യമായ സോഴ്സുകളെ ആശ്രയിച്ചുള്ള ഉള്ളടക്കമാണ് ഞങ്ങള്‍ നൽകാന്‍ ആഗ്രഹിക്കുന്നത്.

ഈ ന്യൂസ് ലെറ്റര്‍ സൗജന്യമാണ്. ഇതിന്‍റെ ഉള്ളടക്കം പൂര്‍ണ്ണമായും സ്വതന്ത്രവുമാണ്. അധികം വൈകാതെ ഇത് മലയാളത്തിന് പുറമെ ഇംഗ്ലീഷിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ, ജേണലിസവും കണ്ടന്‍റ് ക്രിയേഷനും സ്വതന്ത്രമായി നിലനിര്‍ത്താന്‍ നിങ്ങളുടെ പിന്തുണയും ഞങ്ങള്‍ക്ക് ആവശ്യമാണ്.

‘ഒച്ച’യുടെ പിന്നിൽ

ഒരു ദശകമായി ജേണലിസം ചെയ്യുന്ന ലിയോനാൾഡ് മാത്യുവാണ് Occha-ഒച്ച എഡിറ്റ് ചെയ്യുന്നത്. 2016-ൽ കണ്ണൂര്‍ എസ്.ഇ.എസ് കോളേജിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തരബിരുദം നേടിയ ലിയോനാൾഡ് എഴുത്ത്, നാരദ ന്യൂസ്, ദി മെട്രോപൊളിറ്റൻ പോസ്റ്റ്, നേരറിയാന്‍, ടൈംസ് ഇന്‍റര്‍നെറ്റ് എന്നിവിടങ്ങളിൽ പ്രവര്‍ത്തിച്ചു. 2018 മുതൽ അഞ്ച് വര്‍ഷംസമയം മലയാളത്തിൽ സീനിയര്‍ പ്രൊഡ്യൂസര്‍ ആയിരുന്നു. 2023 ഐ.എഫ്.എഫ്.കെ (കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം) സോഷ്യൽ മീഡിയ കണ്ടന്‍റ് ഹെഡ്, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ 2024-ൽ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു. നിലവിൽ സ്വതന്ത്ര ജേണലിസ്റ്റ് ആണ്.

“ന്യൂസ് ലെറ്റര്‍ മലയാളത്തിൽ അധികം പ്രചാരമില്ലാത്ത ഒന്നാണ്. എനിക്ക് തോന്നുന്നു, നിലവിലുള്ളവ തന്നെ ഓട്ടോമേറ്റഡ് ആയ ന്യൂസ് ലെറ്ററുകളാണ്. ആദ്യമായി ഒറിജിനൽ റിപ്പോര്‍ട്ടിങ്ങിന് പ്രാധാന്യം നൽകുന്ന ഒരു ന്യൂസ് ലെറ്റര്‍ എന്നതാണ് ‘Occha-ഒച്ച’ ലക്ഷ്യമിടുന്നത്. നേരിട്ടും അല്ലാതെയും നിരവധി പേര്‍ ഇതിന്‍റെ ഭാഗമാകും. നല്ല ജേണലിസം സൃഷ്ടിക്കാൻ വേണ്ടി വരുന്ന ശ്രമം കണക്കിലെടുത്താൽ ഒട്ടും പ്രൊഫിറ്റബിള്‍ ആയ ഒരു പരിപാടിയല്ല അത്. അതുകൊണ്ട് തന്നെ സീരിയസ് ആയ അന്വേഷണാത്മക പത്രപ്രവര്‍ത്തനമല്ല ഈ ന്യൂസ് ലെറ്റര്‍. ഇത് കൂടുതലും നിരീക്ഷണവും കമന്‍ററിയും ഡോക്യുമെന്‍റേഷനുമാണ്. അതിന് നിങ്ങളുടെ പിന്തുണ വേണം. ആദ്യ പടിയായി ഈ ന്യൂസ് ലെറ്റര്‍ സബ്സ്ക്രൈബ് ചെയ്യുമല്ലോ.” – ലിയോനാൾഡ് മാത്യു കുറിക്കുന്നു.

‘Occha-ഒച്ച’യുടെ ലോഗോ കെ. വിഷ്ണുപ്രിയന്‍ എന്ന ആര്‍ട്ടിസ്റ്റിന്‍റെതാണ്. ഇത് സൗജന്യമായി ഉപയോഗിക്കാന്‍ അവസരം നൽകിയതിന് വിഷ്ണുവിന് നന്ദി.

ഞങ്ങൾക്ക് എഴുതൂ: occhanewsletter@yahoo.com