Hello!
Occha-ഒച്ച മറ്റൊരു ഡിസംബറിലേക്ക് കടക്കുന്നു. 2024 ഡിസംബറിലാണ് ഈ ന്യൂസ് ലെറ്ററിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. മലയാള സിനിമയെ യൂട്യൂബിൽ നിരൂപണം ചെയ്യുന്ന അശ്വന്ത് കോക്ക് ഉൾപ്പെടെയുള്ള നിരൂപകരെയും അവരെ മലയാള സിനിമയും മുഖ്യധാര മാധ്യമങ്ങളും കൈകാര്യം ചെയ്യുന്നതും എങ്ങനെയാണെന്നായിരുന്നു ആദ്യ ലക്കം പരിശോധിച്ചത്.
നവംബറിൽ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കെല്ലാം തിരക്കായതുകൊണ്ട് ലക്കം മുടങ്ങി. ഇതിനിടെ Occha-ഒച്ച എഡിറ്റർ ലിയോനാൾഡ് ഡെയ്സി മാത്യു എഴുതിയ ഒരു ചെറുകഥ ട്രൂകോപ്പിതിങ്ക് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു. തെറിയുടെ “അതിപ്രസരമുള്ള” ചെറുകഥയ്ക്ക് ലഭിച്ച പ്രതികരണങ്ങളിലൊന്ന് – “വീട് കൊടുങ്ങല്ലൂർ ഭാഗത്ത് എവിടെയെങ്കിലുമാണോ?”
ഇത്തവണ മൂന്നു പുസ്തകങ്ങളുടെ നിരൂപണങ്ങളാണ് — രണ്ടു നോവലുകളും ഒരു ഓർമ്മപ്പുസ്തകവും.
ഉള്ളടക്കത്തിലേക്ക് കടക്കുന്നതിന് മുൻപ് പതിവുള്ള അഭ്യർത്ഥന ആവർത്തിക്കട്ടെ – Occha-ഒച്ച ഒരു സ്വതന്ത്ര ന്യൂസ് ലെറ്ററാണ്. ദയവായി ഇത് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ ഇ-മെയിൽ ഐഡി മാത്രം നൽകിയാൽ താഴെ സബ്സ്ക്രൈബ് ചെയ്യാം.
2024-ലെ വയലാർ അവാർഡ് ലഭിച്ച ഇ. സന്തോഷ്കുമാറിന്റെ തപോമയിയുടെ അച്ഛൻ, എം മുകുന്ദന്റെ എയ്ഞ്ചൽ മേരിയിലേക്ക് നൂറ് ദിവസം, ബാബു അബ്രഹാമിന്റെ ഓർമ്മക്കുറിപ്പുകൾ, കമ്പിളികണ്ടത്തെ കൽഭരണികൾ എന്നിവയുടെ വായനാനുഭവമാണ് ഇത്തവണ.
റിവ്യൂ – ഇ. സന്തോഷ് കുമാർ, എം. മുകുന്ദൻ, ബാബു അബ്രഹാം
Occha Volume 2, Issue 8, December 2025
ചുരുക്കം: 1970-കളിലെ ഇടുക്കിയിലെ ഒരു കുടിയേറ്റ ഗ്രാമം. ഭർത്താവ് ഉപേക്ഷിച്ച, കടുത്ത ഒരു സാമ്പത്തിബാധ്യത പേറുന്ന ഒരു സ്ത്രീ, അവരുടെ നാലു മക്കളുമായി ആത്മഹത്യ ചെയ്യാൻ പുറപ്പെട്ടു. അവസാന നിമിഷം അവർ അതിൽ നിന്നും പിന്മാറി, ജീവിതം തിരിച്ചുപിടിച്ചു. ഒരു സിനിമാക്കഥപോലെ ഓരോന്നായി യുദ്ധങ്ങൾ ജയിച്ചു. വെള്ളം വീഞ്ഞായതുപോലെ, ആരും വിശ്വസിക്കാൻ സാധ്യതയില്ലാത്ത ആ കഥയെഴുതാൻ അവരുടെ മകനെ തെരഞ്ഞെടുത്തു.
Occha Rating: ★★⯪☆☆

ചുരുക്കം: ഡൽഹി നഗരത്തിൽ അഭയാർത്ഥികളെ സഹായിക്കുന്ന ഒരു സംഘടന നടത്തുന്ന തപോമയി അപ്രതീക്ഷിതമായാണ് നോവലിസ്റ്റിന് മുന്നിൽ എത്തിയത്. അവരുടെ സൗഹൃദത്തിന് ബലം നൽകുന്നത് തപോമയിയുടെ അച്ഛൻ കോഡ് ഭാഷയിൽ എഴുതിയ ഒരു കുറിപ്പാണ്. വലിയ താൽപര്യമില്ലാഞ്ഞിട്ടും, കോഡ് ഭാഷ അറിയുന്ന നോവലിസ്റ്റ് അയാളുടെ കുറിപ്പുകളുടെ ചുരുളഴിക്കുന്നു. അതിലൂടെ തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവയുടെ ജീവിതംകൂടെ അനാവൃതമാകുകയാണ്.
Occha Rating: ★★★☆☆

എയ്ഞ്ചൽ മേരിയിലേക്ക് നൂറ് ദിവസം
ചുരുക്കം: അർജുൻ നാടനാണ്. അയാൾ നൂറ് ദിവസത്തിനുള്ളിൽ പ്രണയിച്ച് കീഴിലാക്കുമെന്ന് വീമ്പിളക്കുന്ന ഏയ്ഞ്ചൽ മേരി സ്വിഫ്റ്റ് അടിമുടി മോഡേണും. രണ്ട് യുഗങ്ങളിൽ ജീവിക്കുന്ന ഒരു യുവാവും യുവതിയുമാണ് എം. മുകുന്ദന്റെ “ഏയ്ഞ്ചൽ മേരിയിലേക്ക് നൂറ് ദിവസ”ത്തിലെ പ്രധാന കഥാപാത്രങ്ങൾ. അവരുടെ 100 ദിവസത്തെ “പ്രണയകഥ”യുടെ വിവരണമാണ് നോവൽ. എം. മുകുന്ദന്റെ ആദ്യ മുഴുനീള പ്രണയനോവലെന്ന് പ്രസാധകർ.
Occha Rating: ★★⯪☆☆
ഈ ലക്കം നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ? Occha-ഒച്ച നൽകുന്ന ഉള്ളടക്കത്തോട് നിങ്ങൾക്ക് ചിലപ്പോൾ വിയോജിപ്പുണ്ടാകാം. പക്ഷേ, ആരോഗ്യകരമായ എല്ലാത്തരം “ഒച്ച”കളും – ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും – നിലനിൽക്കേണ്ടത് വായനയുടെ ജനാധിപത്യത്തിന് അനിവാര്യമാണ്. ഈ ന്യൂസ് ലെറ്ററിന് നിങ്ങളുടെ പിന്തുണവേണം. ദയവായി താഴെ സബ്സ്ക്രൈബ് ചെയ്യൂ.

Leave a comment